Thodupuzha

നിയന്ത്രണം വിട്ട കാര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ച് അപകടം

തൊടുപുഴ : കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ച് അപകടം. ഓട്ടോ റിക്ഷ ഡ്രൈവര്‍ക്ക് പരുക്കേറ്റു. കാല്‍നടയാത്രക്കാരി അല്‍ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം. നഗരത്തിലെ ഒരു ഷോപ്പിങ് ആര്‍ക്കേജിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഓടിച്ചിരുന്ന കാര്‍ സ്റ്റാന്റില്‍ പാര്‍ക്കു ചെയ്തിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിത വേഗതയില്‍ കാര്‍ വരുന്നത് കാല്‍നടയാത്രക്കാരി ഓടി മാറുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ ചിറകണ്ടം സ്വദേശി പടിപ്പുരയ്ക്കല്‍ അബ്ദുള്‍ സമദിനെ സാരമായ പരുക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്രാല സ്വദേശി ബിജു ആണ് കാറോടിച്ചിരുന്നത്. പോലീസ് കേസെടുത്തു.

Related Articles

Back to top button
error: Content is protected !!