Thodupuzha

കാര്‍ബണ്‍ ഫണ്ട് ലഭ്യമാക്കണം: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് 

 

തൊടുപുഴ: വികസിത രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന കാര്‍ബണ്‍ ഫണ്ട് കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.സി.റ്റി.ഫ്രാന്‍സീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ.റോയി വാരികാട്ട്, എം.ജെ.ജോണ്‍സണ്‍, അഡ്വ.ഷാജി തെങ്ങുംപിള്ളില്‍, ജോസ് നെല്ലിക്കുന്നേല്‍, ജോസ് നാക്കുഴിക്കാട്ട്, ഷൈന്‍ പാറയില്‍, കെ.കെ.ഷംസുദ്ദീന്‍, ജോസഫ് പഴയിടം, ബേബി മാണിശേരി, ഡൊമിനിക് മടുക്കകുഴി, കെ.ഒ.ജോര്‍ജ്, മിനി ജയ്‌സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!