Thodupuzha

ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.യൂണിയന്‍ വൈസ്പ്രസിഡന്റ് എം.ബി.ധര്‍മ്മാംഗദ കൈമള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതായൂണിയന്‍ പ്രസിഡന്റ് ജലജാ ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കരിയര്‍ഗൈഡന്‍സ് ഗുരു ബാബു പളളിപ്പാട്ട് ക്ലാസ് നയിച്ചു. യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാലന്‍, ഡോ.സിന്ധു രാജീവ്, ശ്രീനിവാസന്‍, ചന്ദ്രഹാസന്‍, അനില്‍കുമാര്‍, ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!