Thodupuzha

കാ​രി​ക്കോ​ട്-​കു​ന്നം റോ​ഡി​ൽ തൊ​ണ്ടി​ക്കു​ഴ​യ്ക്ക് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ ആ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​

ഇ​ട​വെ​ട്ടി: കാ​രി​ക്കോ​ട്-​കു​ന്നം റോ​ഡി​ൽ തൊ​ണ്ടി​ക്കു​ഴ​യ്ക്ക് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ ആ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. പി​ഴ​യാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ത്തി 10,000 രൂ​പ ചു​മ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സ​വും ഇ​വി​ടെ വ​ലി​യ തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടാ​ണ് ഇ​ത് നീ​ക്കി​യ​ത്.

 

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ചാ​ക്കി​ൽ ​കെ​ട്ടി​യ നി​ല​യി​ൽ ബേ​ക്ക​റി മാ​ലി​ന്യ​വും പാ​യ്ക്കിം​ഗ് ക​വ​റു​മ​ട​ങ്ങു​ന്ന മാ​ലി​ന്യം റോ​ഡി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ കെ​ട്ട​ഴി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ട​ക ചീ​ട്ട് ല​ഭി​ച്ചു. ഇ​തോ​ടെ ആ​ളെ വി​ളി​ച്ചു​വ​രു​ത്തി മാ​ലി​ന്യം നീ​ക്കു​ക​യും 10,000 രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്തു. തൊ​ടു​പു​ഴ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

 

കു​മ്മം​ക​ല്ലി​ലെ ഒ​രു ബേ​ക്ക​റി​യു​ട​മ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. അ​ടു​ത്തി​ടെ ഇ​ട​വെ​ട്ടി വ​ന​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ലും ആ​ളെ പി​ടി​കൂ​ടി പി​ഴ​യി​ട്ടി​രു​ന്നു.

Related Articles

Back to top button
error: Content is protected !!