ChuttuvattomThodupuzha

കത്തോലിക്കാ കോണ്‍ഗ്രസ് അതിജീവന യാത്രയ്ക്ക് തൊടുപുഴയില്‍ ഉജ്വല സ്വീകരണം

തൊടുപുഴ: കാസര്‍ഗോഡുനിന്നു തിരുവനന്തപുരത്തേക്ക് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന അതിജീവനയാത്രയ്ക്ക് തൊടുപുഴയില്‍ ഉജ്വലസ്വീകരണം.

മൂവാറ്റുപുഴയിലെ സ്വീകരണത്തിനുശേഷം വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന ജാഥയെ നൂറുകണക്കിനു പ്രവര്‍ത്തകരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ സമ്മേളന വേദിയായ മുനിസിപ്പല്‍ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ രൂപതാ പ്രസിഡന്‍റ് ജോസ് പുതിയേടം അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്‌ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്തു.

രൂപത ഡയറക്‌ടര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട് ആമുഖസന്ദേശവും ഗ്ലോബല്‍ സെക്രട്ടറി രാജീവ് കൊച്ചുപറന്പില്‍ മുഖ്യസന്ദേശവും നല്‍കി. ഇടുക്കി രൂപതാ പ്രസിഡന്‍റ് ജോര്‍ജ് കോയിക്കല്‍ വിഷയാവതരണം നടത്തി. പി.ജെ. ജോസഫ് എംഎല്‍എ, റവ. ഡോ. ജോര്‍ജ് താനത്തുപറന്പില്‍, റവ. ഡോ. സ്റ്റാൻലി പുല്‍പ്രയില്‍, ആന്‍റണി കണ്ടിരിക്കല്‍, ജോസ് ആലപ്പാട്ട് എവര്‍ഷൈൻ, ജെയിസ് വാട്ടപ്പിള്ളില്‍, എ.എൻ. ദിലീപ്കുമാര്‍, ജോണ്‍ തെരുവത്ത് എന്നിവര്‍ പ്രസംഗിച്ചു.

അഡ്വ. ബിജു പറയന്നിലം മറുപടി പ്രസംഗം നടത്തി. രൂപതാ സെക്രട്ടറി ജോണ്‍ മുണ്ടൻകാവില്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.എം. മത്തച്ചൻ നന്ദിയും പറഞ്ഞു. വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം കാണുക, റബര്‍, നെല്ല്, നാളികേരം തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതിജീവനയാത്ര.

ഗ്ലോബല്‍ സമിതി ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ടെസി ബിജു, ബെന്നി ആന്‍റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബിനോയി കരിനാട്ട്, മെജോ കുളപ്പുറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

Related Articles

Back to top button
error: Content is protected !!