Thodupuzha

ജാഗ്രതാ നിര്‍ദ്ദേശം

തൊടുപുഴ : വിദേശരാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതും സോപ്പ്/ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കേണ്ടതുമാണ്. ഇനിയും വാക്സിന്‍ എടുക്കാത്തവര്‍ ഉടന്‍ വാക്സിന്‍ എടുക്കേണ്ടതും രണ്ടാം ഡോസ് കൃത്യസമയത്ത് എടുക്കേണ്ടതുമാണ്. സ്വയം സുരക്ഷിതരാകുന്നതോടൊപ്പം കുടുംബവും സമൂഹവും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഓര്‍മ്മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!