National

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. വിദ്യാർത്ഥികൾക്ക് .https://cbseresults.nic.in/
http://digilocker.gov.in  എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും. ഉമാംഗ് (UMANG) ആപ്പിലും ഡിജിലോക്കറിലും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

 

Related Articles

Back to top button
error: Content is protected !!