Thodupuzha

അന്താരാഷ്ട്ര ഒളിമ്പിക്  ദിനം ആചരിച്ചു

 

 

തൊടുപുഴ: ഹോക്കി ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് മിനി മാരത്തോണ്‍ സംഘടിപ്പിച്ചു. കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിച്ച മിനി മാരത്തോണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി മാത്യു ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്.ഐ ബിജു ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം ബൈജു വറവുങ്കല്‍, ഹോക്കി ഇടുക്കി പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റം, സെക്രട്ടറി സിനോജ് പി, ആല്‍ബിന്‍ ജോസ്, ജോളി മുരിങ്ങമറ്റം, ഷെര്‍ലി ജോണ്‍, സാബു ജോസ്, ബോബി തോമസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!