Thodupuzha

ദ്രൗപതി മുര്‍മുവിന് അഭിവാദ്യം അര്‍പ്പിച്ച് പൂമാലയില്‍ ആഘോഷം നടത്തി

തൊടുപുഴ: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ഒറീസയില്‍ നിന്നുള്ള ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പൂമാലയില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് അഖില തിരുവിതാംകൂര്‍ മലയരയ സഭാ മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങ് അഖില തിരുവിതാംകൂര്‍ മലയരയ സഭ സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

ഊരു മൂപ്പന്‍ ടി.ഐ.നാരായണന്‍ അധ്യക്ഷനായി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാം പി.ശ്യാം രാജ് മുഖ്യ പ്രഭാഷണം നടത്തി. ഊര് മൂപ്പന്‍ ടി.പത്മനാഭന്‍, ബിജെപി വെള്ളിയാമറ്റം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അരുണ്‍ മോഹന്‍, എസ്.ടി മോര്‍ച്ച വെള്ളിയാമറ്റം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉണ്ണി മോടന്‍പ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി മധുര പലഹാരങ്ങളും വിതരണം നടത്തി.

Related Articles

Back to top button
error: Content is protected !!