Thodupuzha

സിമന്റ് ഉത്പന്ന നിർമ്മാണ മേഖല പ്രതിസന്ധിയിൽ…..  വില വർദ്ധിപ്പിച്ചതായി നിമ്മാതാക്കൾ….

തൊടുപുഴ :കേരളത്തിലെ സിമന്റ് ബ്രിക്‌സ്,ഇന്റർലോക്ക്, കട്ടില, ജനൽ അടക്കമുള്ള സിമന്റ് ഉൽപ്പന്ന നിർമ്മാണ മേഖല പ്രതിസന്ധിയിലെന്നു കേരളത്തിലെ സിമന്റ് ബ്രിക്‌സ് ആന്റ് ഇന്റർലോക്ക് മനുഫാക്ചെർസ് കേരള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒരു മാനദണ്ഡവുമില്ലാതെ സിമന്റ്, ക്രഷർ മെറ്റീരിയൽസ്, പെട്രോളിയം പ്രോഡക്റ്റ് അടക്കമുള്ളവയുടെ വില വർധനവിനെ തുടർന്ന് കേരളത്തിലെ അയ്യായിരത്തോളം വരുന്ന ചെറുകിട വ്യവസായികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സിമന്റ് ബ്രിക്സിന് മൂന്ന് രൂപയും ഇന്റർലോക്കിങ് ബ്രിക്‌സിന് അഞ്ച് രൂപയും, കട്ടില ജനൽ, കവർബ്ലോക്ക് അടക്കമുള്ള ഉൽപ്പന്നങ്ങൾക്ക് പത്തു ശതമാനവും വില വർധിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു,

സംസ്ഥാന പ്രസിഡന്റ് ജോബി എബ്രഹാം, സംസ്ഥാന സെക്രട്ടറി മലബാർ രമേശ്‌, സംസ്ഥാന സമിതി അംഗങ്ങളായ ജോയ് ചക്കേടത്ത്, ജിമ്മിമാത്യു, വിജു പാലാൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!