Thodupuzha

കേന്ദ്ര ബജറ്റ് കൃഷിക്കാരനെ അവഗണിച്ചെന്ന് അഖിലേന്ത്യാ കിസാന്‍സഭ

 

തൊടുപുഴ: കേന്ദ്ര ഗവണ്‍മെന്റിന്റെ 2023-24 ലെ ബജറ്റ് കൃഷിക്കാരെ അവഗണിച്ചുവെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് പറഞ്ഞു. കൃഷിക്കാരുടെ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നടപ്പാക്കുമെന്ന കര്‍ഷക സംഘടനകളുമായി ഗവണ്‍മെന്റ് ഉണ്ടാക്കിയ വ്യവസ്ഥ നടപ്പാക്കുന്നതിനേക്കുറിച്ച് ബജറ്റില്‍ പറയുന്നില്ല. കൃഷിക്ക് ഏറ്റവും പ്രധാനപ്പെട്ട രാസവളങ്ങളുടെയും വിലകുറക്കുന്നതിനേപ്പറ്റിയും ഒരക്ഷരം മിണ്ടിയിട്ടില്ല. ഉല്‍പന്നങ്ങളുടെ കാലങ്ങളായുള്ള വില തകര്‍ച്ച മൂലം വമ്പിച്ച സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട കര്‍ഷകര്‍ കടക്കെണിയിലാണ്. അവരുടെ കടം എഴുതി തള്ളുന്നതിനെയും മറ്റുതരത്തില്‍ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിനും പറ്റി യാതൊന്നും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ആകെ മൊത്തം കൃഷിക്കാരെ ഈ ബജറ്റ് അവഗണിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മാത്യു വര്‍ഗീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!