ChuttuvattomIdukkiThodupuzha

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ദില്ലി മാർച്ച്:മേഖല വാഹന ജാഥക്ക് ഇടുക്കിയിൽ ഉജ്ജ്വല സ്വീകരണം

തൊടുപുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷ നും കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന നവംബർ മൂന്നിന്റെ ദില്ലി മാർച്ചിന്റെ പ്രചരണാർത്ഥം നടത്തുന്ന മേഖലാ വാഹന ജാഥയ്ക്ക് ഇടുക്കി ജില്ലയിൽ ഉജ്വല സ്വീകരണം നൽകി.തിങ്കളാഴ്ച വൈകിട്ട് വണ്ടിപ്പെരിയാറിൽ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്‌
കെ കെ ജയചന്ദ്രൻ ജാഥ ക്യാപ്റ്റൻ എൻ ടി. ശിവരാജന് പതാക കൈമാറി ഉദ്ഘാടനം ചെയ്ത ജാഥ ചൊവ്വാഴ്ച രാവിലെ നെടുങ്കണ്ടത്ത് ആദ്യ സ്വീകരണം നൽകി.തുടർന്ന് കട്ടപ്പന, ചെറുതോണി, അടിമാലി എന്നീ കേന്ദ്രത്തിലെ സ്വീകരണത്തിന് ശേഷം തൊടുപുഴയിൽ ജാഥ സമാപിച്ചു.

തൊടുപുഴയിൽ ചെണ്ടമേളവാദ്യങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും സ്വാഗതസംഘം ചെയർമാൻ കെ വി ജോയിയുടെ നേതൃത്വത്തിൽ വർഗ്ഗ ബഹുജന സംഘടനകൾ ജാഥ ക്യാപ്റ്റന് സ്വീകരണം നൽകി.സ്വീകരണ യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ കെ വി ജോയി അധ്യക്ഷത വഹിച്ചു.വൈസ് ക്യാപ്റ്റൻ പി ബി സുധീഷ് ബാബു, മാനേജർ പി പി സന്തോഷ്‌ ജാഥ അംഗങ്ങളായ പി വി ജിൻരാജ്,സി ആർ സന്തോഷ്‌ എന്നിവർ പ്രസംഗിച്ചു.എൻ ജി ഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ടി ജി രാജീവ്‌ സ്വാഗതവും എൻ എഫ് പി ഇ ഡിവിഷൻ വൈസ് പ്രസിഡന്റ് പി പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.ബുധനാഴ്ച്ച എറണാകുളം ജില്ലയിൽ ജാഥ പര്യടനം നടത്തി വ്യാഴാഴ്‌ച്ച തൃശൂർ ജില്ലയിൽ സമാപിക്കും

പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലേയും പൊതുമേഖല സ്ഥാപനങ്ങളിലേയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക,ദേശീയ വിദ്യാഭ്യാസനയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പു വരുത്തുക,തപാൽ ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നവംബർ 3 ന് ദില്ലി മാർച്ച് നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!