Newdelhi

ഇന്റര്‍നെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ സൗജന്യ ഇന്റര്‍നെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ്, സിഗ്‌നല്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയ ആപ്പുകളുടെ സൗജന്യ ഇന്റര്‍നെറ്റ് കോളിംഗ് നിയന്ത്രിക്കുന്നതില്‍ ടെലികോം വകുപ്പ് ട്രായ്യുടെ നിര്‍ദ്ദേശം തേടി. ഇന്റര്‍നെറ്റ് കോളിംഗ് സംബന്ധിച്ച 2008 ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കഴിഞ്ഞ ആഴ്ച ടെലികോം വകുപ്പ് അവലോകനത്തിനായി വീണ്ടും അയച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ ആവിര്‍ഭാവത്തിനിടയില്‍ ഉണ്ടായ സാങ്കേതിക പരിതസ്ഥിതിക മാറ്റങ്ങള്‍ കണക്കിലെടുത്ത് ഒരു സമഗ്ര നിര്‍ദ്ദേശം നല്‍കണമെന്നാണ് സെക്ടര്‍ റെഗുലേറ്ററോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ട്രായിയുടെ ഇന്റര്‍നെറ്റ് ടെലിഫോണി ശുപാര്‍ശ മുമ്പ് ടെലികോം വകുപ്പ് അംഗീകരിച്ചില്ല. ഇപ്പോള്‍ ഇന്റര്‍നെറ്റ് ടെലിഫോണിയ്ക്കും ഒ.ടി.ടി പ്ലേയറിനുമായി ഡിപ്പാര്‍ട്ട്‌മെന്റ് ട്രായിയില്‍ നിന്ന് സമഗ്രമായ റഫറന്‍സ് തേടിയിട്ടുണ്ട്.”- ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ‘ഒരേ സേവന നിയമം’ എന്ന തത്വം കൊണ്ടുവരണമെന്നും ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!