ChuttuvattomThodupuzha

സെന്‍ട്രല്‍ കേരള സഹോദയ അത്ലറ്റിക് മീറ്റ്: മുന്നേറ്റം തുടർന്ന് വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂള്‍

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയ അത്ലറ്റിക് മീറ്റില്‍ രണ്ടാം ദിവസവും വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ മുന്നേറ്റം തുടരുന്നു. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളാണ് തൊട്ടു പിന്നില്‍. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ നൂറിലധികം സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള മൂവായിരത്തോളം കായികതാരങ്ങളാണ് മൂവാറ്റുപുഴ നഗരസഭ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കായികമേളയില്‍ പങ്കെടുത്തു വരുന്നത്. മേളയുടെ ആദ്യ ദിനം മുതല്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാംദിന മത്സരം പൂര്‍ത്തിയായപ്പോഴും 478 പോയിന്റുമായി കുതിപ്പ് തുടരുന്നു.

414 പോയിന്റോടെ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 102 പോയിന്റോടെ ചാലക്കുടി സിഎംഐ പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനത്തുണ്ട്. 93 പോയിന്റോടെ ആതിഥേയരായ മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍ നാലാം സ്ഥാനത്തുണ്ട്. പുത്തന്‍കുരിശ് ബിടിസി പബ്ലിക് സ്‌കൂള്‍, കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂള്‍, തിരുവാണിയൂര്‍ സ്റ്റെല്ല മേരീസ് കോണ്‍വന്റ് സ്‌കൂള്‍, പെരുന്പാവൂര്‍ സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍, കോതമംഗലം ഗ്രീന്‍വാലി പബ്ലിക് സ്‌കൂള്‍, തൊടുപുഴ ഡീപോള്‍ പബ്ലിക് സ്‌കൂള്‍, പുല്ലുവഴി സെന്റ് ജോസഫ് കോണ്‍വന്റ് സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളാണ് അഞ്ച് മുതല്‍ പത്ത് വരെയുളള സ്ഥാനങ്ങളിലുളളത്. കായികമേള ഇന്ന് സമാപിക്കും.

Related Articles

Back to top button
error: Content is protected !!