Kerala

മഴ സാധ്യത ഇന്ന് 9 ജില്ലകളില്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം : മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെ കേരളത്തിലെ വിവിധ ജില്ലകളിലെ മഴ സാധ്യതാ അറിയിപ്പെത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പനുസരിച്ച് ഇന്ന് 9 ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം മാര്‍ച്ച് 31ന് ഒരു ജില്ലയില്‍ മാത്രമാണ് മഴ അറിയിപ്പുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ പെയ്യാന്‍ സാധ്യതയുള്ളത്. നാളെ എറണാകുളത്ത് മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 2ന് ഏഴ് ജില്ലകളില്‍ മഴ പെയ്യാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളില്‍ മഴ പെയ്‌തേക്കും.

അതേസമയം ഏപ്രില്‍ മൂന്നിന് 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളാണ് മഴ സാധ്യതയുള്ളത്. നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 

 

Related Articles

Back to top button
error: Content is protected !!