ChuttuvattomThodupuzha

സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുളള വിധിയെഴുത്താണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം: പി.ജെ ജോസഫ്

തൊടുപുഴ: സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം എന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ. രാഷ്ട്രീയത്തിനധീതമായി ജനങ്ങള്‍ ചാണ്ടി ഉമ്മനെ പിന്‍തുണച്ചു. പുതുപ്പള്ളിയില്‍ വികസനം നടത്തിയില്ല എന്ന പ്രചരണവും ജനം തള്ളിക്കളഞ്ഞു. ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹവും ഓര്‍മ്മകളും പുതുപ്പള്ളിയില്‍ ശക്തമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കടന്നാക്രമിച്ചനെതിരെയുള്ള പ്രതികരണം കൂടിയായി തെരഞ്ഞെടുപ്പ് ഫലം. ഇത് ചരിത്ര വിജയമാണെന്നും ജോസഫ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!