Thodupuzha

ചട്ടമ്പി സമാധിദിനം ആചരിച്ചു

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍ ചട്ടമ്പി സമാധിദിനം ആചരിച്ചു. യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ചട്ടമ്പി സ്വാമിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എം.ബി. ധര്‍മ്മാംഗധകൈമള്‍, വനിതായൂണിയന്‍ പ്രസിഡന്റ് ഡോ.സിന്ധു രാജീവ്, സെക്രട്ടറി പ്രസീദ സോമന്‍, എന്നിവര്‍ നേതൃത്വം നല്‍കി. യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍,വനിതായൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, വിവിധ കരയോഗ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!