ChuttuvattomThodupuzha

ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി മൈതാനത്ത് നിര്‍മ്മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം നടത്തി

വാഴക്കുളം: ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി മൈതാനത്ത് നിര്‍മ്മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം നടത്തി. ഇന്‍ഫന്റ് ജീസസ്,കാര്‍മല്‍ സി.എം.ഐ പബ്ലിക് സ്‌കൂള്‍,ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി എന്നീ സ്‌കൂളുകളിലെ 3000ത്തോളം വിദ്യാര്‍ത്ഥികള്‍ക്കായാണ് ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കായിക പരിശീലനം നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി 45 മീ. നീളത്തിലും, 30 മീ. വിതിയിലുമാണ് നാച്ചുറല്‍ ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 2 ഇന്‍ഡോര്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, 1 ഔട്ട് ഡോര്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, അത്‌ലറ്റിക്‌സ് ഗ്രൗണ്ട്, സ്വിമ്മിംഗ് പൂള്‍, ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കോര്‍ട്ടില്‍ ലഭ്യമാണ്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍ ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് മഞ്ഞകുന്നേല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ബോബി താളിക്കാപ്പറമ്പില്‍ സിഎംഐ, കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍,ഫാ. ജിത്തു തൊട്ടിയില്‍ സിഎംഐ,ചാവറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡിനോ കള്ളിക്കാട്ട്, പിടിഎ പ്രസിഡന്റ് മിന്റോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കാര്‍മല്‍ സ്‌കൂളിലെയും, ചാവറ സ്‌കൂളിലെയും കുട്ടികള്‍ തമ്മിലുള്ള സൗഹൃദ മത്സരവും ഉണ്ടായിന്നു.

 

 

Related Articles

Back to top button
error: Content is protected !!