ChuttuvattomThodupuzha

വിശ്വജോതി കോളേജില്‍ ഷെഫ് ഡേ സംഘടിപ്പിച്ചു

വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഷെഫ് ഡേ ദിനത്തോടനുബന്ധിച്ച് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കേക്ക് മിക്‌സിംഗ് നടത്തി. കോളേജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടര്‍ ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്‍, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, ട്രഷറര്‍ ലൂക്കാച്ചന്‍ ഓലിക്കല്‍, ഫാ. മാത്യു പുത്തന്‍കുളം, ഹോട്ടല്‍ മാനേജ്‌മെന്റ് മേധാവി കെ.എസ്. സുജിത്, ഫാ. മാത്യു മുളങ്ങാശേരില്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സണ്ണി ജേക്കബ്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട്, ഫിഗ്, ബ്ലാക്ക് കറന്റ്, വിവിധ പഴച്ചാറുകള്‍, വൈന്‍ തുടങ്ങി തെരഞ്ഞെടുത്ത ഇരുപതോളം ചേരുവകള്‍ ഉള്‍പ്പെടുത്തിയാണ് കേക്ക് മിശ്രിതം തയാറാക്കിയത്. ഉണക്കപ്പഴങ്ങളുടെ കൂട്ട് ക്രിസ്മസിന് റിച്ച് പ്ലം കേക്ക് തയാറാക്കുന്നതിനു പിന്നീട് ഉപയോഗപ്പെടുത്തും.അധ്യാപകരായ സി.ബി. പ്രശാന്ത്, സുമി സെംവാള്‍, വിദ്യാര്‍ത്ഥികളായ അനു കുമാര്‍, പോള്‍ ആന്റണി ജിജു, ജെയ്‌സി മറിയം ജെയ്‌സണ്‍, ഡോണ്‍ ജെ. കല്ലുങ്കല്‍, കിരണ്‍ തോമസ്, അലന്‍ സജി, പി.പി. പ്രജിത്ത്, ശരത് ശശി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!