ChuttuvattomThodupuzha

ചേറാടി ഊര് കൂട്ടം 26 ന് നടക്കും

മൂലമറ്റം: ജലനിധി പദ്ധതിയുടെ നവീകരണത്തിനും, പുതിയ കണക്ഷനുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും, ചേറാടിയിലെ മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിക്കുവാനുള്ള തയ്യാറെടുപ്പിനും തുടങ്ങി നിരവധി ആവശ്യങ്ങളെ കുറിച്ച് യോ​ഗത്തിൽ ചർച്ച നടത്തും. വ്യാഴാഴ്ച്ച രാവിലെ 11ന് യോ​ഗം ചേറാടി അംഗന്‍വാടിയില്‍ നടക്കും.ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളും, പുതിയ കണക്ഷന്‍ എടുക്കേണ്ടവരും ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ട് വരണമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി, ജലനിധി ഉദ്യോഗസ്ഥര്‍, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

 

Related Articles

Back to top button
error: Content is protected !!