Thodupuzha

ജില്ലാതല ചെസ്സ്-കാരംസ് മത്സരം നടത്തി

 

തൊടുപുഴ : എന്‍ജിഒ യൂണിയന്‍ ഇടുക്കി ജില്ലാ കലാസാംസ്‌കാരിക വിഭാഗമായ കനല്‍ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ജില്ലാതല ചെസ്സ്-കാരംസ് മത്സരം നടത്തി.എന്‍ജിഒ യൂണിയന്‍ ഹാളില്‍ വച്ച് നടത്തിയ മത്സരങ്ങള്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം സി.എസ് മഹേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സുനില്‍കുമാര്‍ സ്വാഗതവും കനല്‍ കണ്‍വീനര്‍ ജോബി ജേക്കബ് നന്ദിയും പറഞ്ഞു.ചെസ്സ് മത്സരത്തില്‍ ബിനു ജോര്‍ജ് (എസ് ആര്‍ ഒ, കട്ടപ്പന)ഒന്നാം സ്ഥാനവും അനൂപ് ജി(ഡി ഡി ഇ ഓഫീസ്, തൊടുപുഴ )രണ്ടാം സ്ഥാനവും ,തോമസ് വി ടി (ഡി എം ഒ ആരോഗ്യം, ഇടുക്കി )മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാരംസ് മത്സരത്തില്‍ സഹീര്‍ ടി ( ജില്ലാ കോടതി, മുട്ടം )ഒന്നാം സ്ഥാനവും, സജി മൈക്കിള്‍ (പി ഡബ്ലിയു ഡി ഓഫീസ്, പൈനാവ് )രണ്ടാം സ്ഥാനവും നേടി.

Related Articles

Back to top button
error: Content is protected !!