ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഉടുമ്പന്നൂർ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വീട്ടമ്മമാരായ വനിതകൾക്ക് സ്വയം തൊഴിൽ പ്രോത്സാഹനത്തിന്റെ ഭാഗമായി കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ വിലയുള്ള 5 കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകുന്നതാണ് പദ്ധതി. പഞ്ചായത്തിലെ 608 വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 364800 രൂപയാണ് ഗ്രാമ പഞ്ചായത്ത് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കോഴിക്കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അൽഫോൻസ കെ. മാത്യു, അഖിലേഷ് ദാമോദരൻ, ഡോ. അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
.

Related Articles

Back to top button
error: Content is protected !!