ChuttuvattomThodupuzha

ഫലവൃക്ഷത്തോട്ടങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍

കുമാരമംഗലം : ഫലവൃക്ഷത്തോട്ടങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍. കഴിഞ്ഞവര്‍ഷം സ്‌കൂള്‍ അങ്കണത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫലവൃക്ഷത്തോട്ടം നിര്‍മ്മിക്കുകയുണ്ടായി. പുതിയ തൈകള്‍ നടന്നതിനോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി ഏറ്റെടുത്ത് വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍ പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. അധ്യാപകരുടെ സഹായത്തോടെ ചെടികളുടെ ചുവട് വൃത്തിയാക്കി, വളമിട്ട് , കീടങ്ങളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തി ഓരോ മരത്തിന്റെയും ചുമതല ക്ലാസുകള്‍ തിരിച്ചു നല്‍കി. കൂടാതെ, പുതുതായി ഈ വര്‍ഷം ലഭിച്ച വൃക്ഷത്തൈകള്‍ നടന്നതിനുവേണ്ടി അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കുന്ന ദൗത്യവും കുട്ടികള്‍ ഏറ്റെടുത്തു. പരിസ്ഥിതി സംരക്ഷണത്തോടനുബന്ധിച്ച് നടത്തിയ സ്‌കൂള്‍ അസംബ്ലിയില്‍ ജെമിനി മാത്യു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആയി അവബോധ ക്ലാസ് നടത്തി. ഉച്ചയ്ക്ക് ഇടവേള സമയത്ത് ‘ ഹീല്‍ ദ എര്‍ത്ത് ‘ എന്ന തീമോടുകൂടി കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

Related Articles

Back to top button
error: Content is protected !!