ChuttuvattomThodupuzha

ഉടുമ്പന്നൂർ പഞ്ചായത്തിൽ ഹരിത സഭ സംഘടിപ്പിച്ചു

ഉടുമ്പന്നൂർ: ശിശുദിനത്തോടനുബന്ധിച്ച് ഉടുമ്പന്നൂർ  പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം കാമ്പെയിനിന്റെ ഭാഗമായി ഉടുമ്പന്നൂർ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹരിതസഭ സംഘടിപ്പിച്ചത്. പഞ്ചായത്ത് പരിധിയിലെ 10 പൊതു വിദ്യാലയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 196 വിദ്യാർത്ഥികളും സ്‌കൂളുകളിലെ ഹരിത സഭ നോഡൽ ഓഫീസർമാരും ഹരിത കർമ്മസേനാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരുമാണ് ഹരിത സഭയിൽ പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഹരിതസഭ നവകേരള മിഷൻ മുൻ ജില്ലാ കോഡിനേറ്റർ ഡോ. ജി.എസ്. മധു ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത കേരളം കാമ്പെയിൻ പഞ്ചായത്ത് തല ചെയർമാൻ സുലൈഷ സലിം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റും  പഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരനും കുട്ടികളുമായി സംവദിച്ചു.ഹരിതകർമ്മസേനാംഗങ്ങൾ, ഹരിത കേരള മിഷൻ പ്രതിനിധി സജീവ് ചർച്ചകളെ ക്രോഡീകരിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രവീന്ദ്രൻ എന്നിവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!