Thodupuzha

ചിന്നക്കനാല്‍ റിസര്‍വ് വനം: വിജ്ഞാപനം മരവിപ്പിച്ചത് സ്വാഗതാര്‍ഹമെന്ന് സി.പി.ഐ

തൊടുപുഴ: ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി ‘ചിന്നക്കനാല്‍ റിസര്‍വ്വ്’ വനമായി പ്രഖ്യാപിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം മരവിപ്പിച്ചത് സ്വാഗതാര്‍ഹമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍. ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഇടുക്കി നേതൃത്വം വനം വകുപ്പ് മന്ത്രിയെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. ജനവാസ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം റിസര്‍വ് വനമാക്കാനുള്ള നടപടിക്കെതിരെ സിപിഐ ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകള്‍ വനം വകുപ്പ് മന്ത്രിയെ ജില്ലാ സെക്രട്ടറി നേരിട്ട് ബന്ധപ്പെടുകയും വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ അടിയന്തരമായി യോഗം ചേരാന്‍ തീരുമാനിച്ചത്. റവന്യൂ ഭൂമി റിസര്‍വ് വനമാക്കുന്നതിനെതിരെ ചിന്നക്കനാലിലെ ജനങ്ങളുടെ ഇടയില്‍ നിന്ന് ഉയര്‍ന്നു വന്ന രോക്ഷവും ജനവികാരവും ഉള്‍ക്കൊണ്ട് സി.പി.ഐ ജില്ലാ നേതൃത്വം ആദ്യം മുതലേ വിജ്ഞാപനത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വിജ്ഞാപനത്തിനെതിരെ എല്‍.ഡിഎഫ് ജില്ലാ നേതൃത്വവും ഇടതുപക്ഷ അനുഭാവമുള്ള കര്‍ഷക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നതായും കെ. സലിംകുമാര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!