Thodupuzha

ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

തൊടുപുഴ: സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ തൊടുപുഴയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ക്രിസ്തുമസ് കേക്ക് മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മരായ ഡയസ് ജോസഫ്, കൊച്ചുറാണി, ബെന്നി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. പഠിതാക്കളണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും, കരോള്‍ ഗാന മത്സരങ്ങളും നടന്നു. ക്രിസ്തുമസ് സമ്മാനങ്ങള്‍ പരസ്പരം കൈമാറിയും,മധുരം പങ്കിട്ടും
ഹയര്‍ സെക്കന്‍ഡറി പഠിതാക്കള്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും,
പത്താംതരം, ഏഴാംക്ലാസ് പഠിതാക്കള്‍ എ.പി.ജെ.അബ്ദുള്‍കലാം സ്‌കൂളിലുമായി പരിപാടികള്‍ സംഘടിപ്പിച്ചു.ഹയര്‍ സെക്കന്‍ഡറിയിലും,പത്താംതരത്തിലും, ഏഴാം തരത്തിലുമായി പല പ്രായത്തിലുള്ള 270 വിദ്യാര്‍ത്ഥികളോളം പഠിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!