Thodupuzha

റോ​ഡു വി​ക​സ​ന​ത്തി​നാ​യി പ​ള്ളി വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ ബ​ങ്ക് സ്ഥാ​പി​ച്ച​ത് വ​ൻ പ്ര​തി​ഷേ​ധം 

തൊ​ടു​പു​ഴ: റോ​ഡു വി​ക​സ​ന​ത്തി​നാ​യി പ​ള്ളി വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ രാ​ത്രി​യി​ൽ ന​ഗ​ര​ച്ച​ന്ത എ​ന്ന​പേ​രി​ൽ വ്യാ​പാ​ര​ത്തി​നാ​യു​ള്ള ബ​ങ്ക് സ്ഥാ​പി​ച്ച​ത് വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ വ​ട​ക്കേ ന​ട​യോ​ടു ചേ​ർ​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബ​ങ്ക് സ്ഥാ​പി​ച്ച​ത്. സം​ഭ​വം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ഇ​ട​വ​ക ജ​ന​ത​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ങ്ക് പ​ട്ട​യം ക​വ​ല​യ്ക്കു സ​മീ​പ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചു.

 

കെഎ​സ്ടി​പി​യു​ടെ തൊ​ടു​പു​ഴ-​ഉ​ടു​ന്പ​ന്നൂ​ർ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി​യു​ടെ വ​ട​ക്കേ ന​ട ഭാ​ഗ​ത്ത് 100 മീ​റ്റ​ർ നീ​ള​ത്തി​ലും പ​ത്ത് അ​ടി​യോ​ളം വീ​തി​യി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി പ​ള്ളി​വ​ക സ്ഥ​ലം വി​ട്ടു​ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ​യാ​ണ് പ​ള്ളി​യു​ടെ മ​തി​ലി​നോ​ടു​ചേ​ർ​ന്ന് ന​ഗ​ര​ച്ച​ന്ത​യു​ടെ ബ​ങ്ക് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച​ത്. പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദ​ക്ഷി​ണം ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലാ​ണ് ബ​ങ്ക് സ്ഥാ​പി​ച്ച​ത്. ഇ​താ​ണ് വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

 

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളും മ​റ്റും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ര​ണ്ടു ബ​ങ്കു​ക​ളി​ലൊ​ന്നാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ച​ത്. ന​ഗ​ര​സ​ഭ പാ​ർ​ക്കി​ലാ​യി​രു​ന്നു ച​ക്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ച ബ​ങ്കു​ക​ൾ നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ച​ക്ര​ങ്ങ​ൾ പി​ടി​പ്പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഒ​രെ​ണ്ണം ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​വും ഒ​ന്ന് മു​ത​ല​ക്കോ​ട​ത്തും സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച ചെ​യ്യാ​തെ​യും കൗ​ണ്‍​സി​ല​ർ​മാ​രോ​ട് ആ​ലോ​ചി​ക്കാ​തെ​യു​മാ​ണ് ബ​ങ്ക് സ്ഥാ​പി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​നുമെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

 

എ​ന്നാ​ൽ ബ​ങ്ക് മു​ത​ല​ക്കോ​ട​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ്ഥ​ലം നി​ശ്ച​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​റും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജെ​സി ജോ​ണി പ​റ​ഞ്ഞു. രാ​ത്രി​യി​ൽ ബ​ങ്ക് ഇ​വി​ടെ സ്ഥാ​പി​ച്ച​ത് താ​ത്ക്കാ​ലി​ക​മാ​യാ​ണെ​ന്നും പി​ന്നീ​ട് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി മാ​റ്റി​സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ന്നും ജെ​സി ജോ​ണി പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!