Thodupuzha

പുതിയ കാല്‍വയ്പ്പിനൊരുങ്ങി തൊടുപുഴ സിവില്‍ ഡിഫന്‍സ്

തൊടുപുഴ: തൊടുപുഴയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് ‘സ്േനക്ക് ഹാന്‍ഡിലിംങ് ആന്റെ് റസ്‌ക്യു’ എന്ന വിഷയത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കുന്നു.നാളെ (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ തൊടുപുഴ അഗ്‌നിരക്ഷാ നിലയത്തില്‍ ക്ലാസ്സ് നടക്കും. മുഹമ്മദ് അന്‍വര്‍ (ഡയറക്ടര്‍ ഒഫ് കേരള ഫോറസ്‌ററ് ട്രയിനിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം) ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. വനം-പരിസ്ഥിതി, സ്േനക്ക് ഹാന്‍ഡിലിംങ് ആന്റെ് റസ്‌ക്യു്, പാമ്പ് വിഷം, പാമ്പ് വിഷമേറ്റാലുള്ള പ്രഥമ ചികിത്സ എന്നീ വിഷയങ്ങളില്‍ ക്ലാസ് എടുക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാമ്പിനെ പിടിക്കുന്നതിനുള്ള ലൈസന്‍സും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ തൊടുപുഴ അഗ്‌നി രക്ഷാ നിലയത്തിന് കീഴില്‍ വരുന്ന തൊടുപുഴ മുനിസിപ്പാലിറ്റിയിലും 10 പഞ്ചായത്തുകളിലും പാമ്പിനെ പിടികൂടി അവയെ പുനരധിവസിപ്പിക്കുന്നതിന്പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാകും. മുപ്പതോളം പേരാണ് ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
ഉദ്ഘാടന യോഗത്തില്‍ തൊടുപുഴ അഗ്‌നി രക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി കെ ജയറാം അദ്ധ്യക്ഷത വഹിക്കും. മുന്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ പി വി രാജന്‍, ഗ്രേഡ് സീനിയര്‍ ഫയര്‍ ഓഫീസര്‍ ബില്‍സ് ജോര്‍ജ്ജ്, പോസ്റ്റ് വാര്‍ഡന്‍ അബ്രഹാം എന്നിവര്‍ ആശംസകള്‍ നേരും.

സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ അഗ്‌നിശമന രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനൊപ്പം പോലീസ് കോടതി, പഞ്ചായത്ത്,
ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ക്കും ആവശ്യപ്രകാരം സേവനം നല്‍കുന്നു. കൂടാതെ കേരള സിവില്‍ ഡിഫന്‍സിന്റെ ചരിത്രത്തിലാദ്യമായി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ പരിശീലനം നേടുകയും തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലുമുള്ള കിടപ്പുരോഗികള്‍ക്ക് സാന്ത്വന ശുശ്രൂഷ നല്‍കുകയും ചെയ്യുന്നു. പ്രതിഫലേച്ഛ കൂടാതെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് പ്രായ ലിംഗ ഭേദമില്ലാതെ കേരള അഗ്‌നിരക്ഷാ വകുപ്പിന് കീഴിലുള്ള കേരള സിവില്‍ ഡിഫന്‍സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ www.cds.fire.kerala.gov.in എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!