ChuttuvattomThodupuzha

ഇടുക്കി നെഹ്‌റു യുവകേന്ദ്രയും ജില്ലാ യൂത്ത് ക്ലബിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ശുചീകരണ പരിപാടി നടത്തി

തൊടുപുഴ: ഇടുക്കി നെഹ്‌റു യുവകേന്ദ്രയും,ജില്ലാ യൂത്ത് ക്ലബിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ശുചീകരണ പരിപാടിയും, പ്രതിജ്ഞയും നടത്തി.തൊടുപുഴ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുക്കലും ,ശുചീകരണവും നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം നെഹ്‌റു യുവകേന്ദ്ര സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്മിതരാജ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ക്ലബ് സെക്രട്ടറി എന്‍
രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുധിഷ് കാപ്പില്‍,എന്‍.എസ്.എസ് ക്ലസ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ അഗസ്റ്റിന്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ എച്ച്.സചിന്‍,എന്‍.എസ്.എസ്. പ്രോഗ്രം ഓഫീസര്‍ റീന വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!