Thodupuzha

സി സ്റ്റെഡ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മന്ത്രി റോഷി 

തൊടുപുഴ: കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി സ്റ്റെഡ് നിര്‍ത്തലാക്കിയപ്പോള്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതിരുന്ന വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സി സ്റ്റെഡ് പ്രൊട്ടക്ഷന്‍ യൂണിയന്‍ ഓഫ് കേരള ജനറല്‍ സെക്രട്ടറി കെ.മാത്തുകുട്ടി, വര്‍ക്കിങ് പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ നിവേദനം മന്ത്രി സ്വീകരിച്ചു. സി സ്റ്റെഡ് ബൈലോ പ്രകാരം എല്ലാ ജീവനക്കാര്‍ക്കും തുല്യ സ്റ്റാറ്റസാണ്. 25 വര്‍ഷത്തിലേറെ സര്‍ക്കാര്‍ ജോലി ചെയ്തതിനു ശേഷം കാര്യമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചുവിട്ടതിനാല്‍ ഓരോ ജീവനക്കാരനും അനുഭവിച്ചുവരുന്ന കഠിനയാതനകള്‍ക്ക് നേരെ മനുഷ്യത്യപരമായ സമീപനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!