Thodupuzha

യു.ഡി.എഫ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

 

തൊടുപുഴ: തൊടുപുഴ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലിന് എതിരില്ലാതെ വിജയം. പ്രസിഡന്റായി കെ. ദീപക്കിനെ തെരഞ്ഞെടുത്തു. കെ. ദീപക്, സുരേഷ് എന്‍.വി, നൂറുദീന്‍ കെ.എച്ച്, രമേശ് സുന്ദരന്‍പിള്ള, ശ്രീജേഷ് വി.വി, നസീര്‍ സി.കെ, ഈസ റഹിം എന്നിവരാണ് ജനറല്‍ വിഭാഗത്തില്‍ ഭരണസമിതി അംഗങ്ങള്‍. വനിതാ സംവരണ വിഭാഗത്തില്‍ ഷീജ ജയന്‍, സുബൈദ അബ്ദുള്‍ കരീം, പ്യാരി ചന്ദ്ര എന്നിവരും എസ്.സി എസ്.ടി സംവരണ വിഭാഗത്തില്‍ മനു സോമനും തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button
error: Content is protected !!