Thodupuzha

തെങ്ങുകയറ്റ പരിശീലനം ആരംഭിച്ചു. 

തൊടുപുഴ :നാളികേര വികസന ബോർഡിൻ്റെ നേതൃത്തത്തിൽ കുടയത്തൂർ ഡവലപ്മെൻറ് സൊസൈറ്റിയുടെ സഹകരണത്തോടെ അറക്കുളം ജയ്ഹിന്ദ് ലൈബ്രറി സംഘടിപ്പിക്കുന്നതെങ്ങ് കയറ്റ പരിശീലനം ആരംഭിച്ചു. തെങ്ങിൻ്റെ ചങ്ങാതികൂട്ടം പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 20 വ്യക്തികൾക്ക് യന്ത്രമുപയോഗിച്ച് തെങ്ങുകയറുവാനുള്ള പരിശീലനമാണ് നൽകുന്നത്.

6 ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജും, സർട്ടിഫിക്കറ്റും ഭക്ഷണവും തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി ലഭിക്കും.

അറക്കുളം ജയ്ഹിന്ദ് ലൈബ്രറി പ്രസി.

പി.ഏ.വേലുക്കുട്ടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസി.കെ.എസ്.വിനോദ് പരിശീലനക്യാമ്പ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഷിബു ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.കുടയത്തൂർ ഡവലപ്മെൻ്റ് സൊസൈറ്റി പ്രോജക്ട് കോർഡിനേറ്റർ എംവി മനോജ്, പ്രോഗ്രാം കോർഡിനേറ്റർ ടി ആർ ശ്രീഹരി, ജയ്ഹിന്ദ് ലൈബ്രറി സെക്ര.

ടി.എൻ.നാരായണൻ, ലൈബ്രറി കമ്മറ്റിയംഗം S. ശ്രീവൽസലൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് പ്രസി- KSവിനോദ് യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറി ഫീൽഡിൽ ഉൽഘാടനം നടത്തുകയും ചെയ്തു. പരിശീലനം നടക്കുന്ന

14-ാം വാർഡിലെ മെമ്പറും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനുമായ ഷിബു ജോസഫ്, ലൈബ്രറി പ്രസിഡൻ്റും ഗ്രാമ പഞ്ചായത്തംഗവുമായPA വേലുക്കുട്ടൻ എന്നിവരും ഉൽഘാടന ദിവസം മിഷ്യൻ ഉപയോഗിച്ച് തെങ്ങിൽ കയറിയത് ശ്രദ്ധേയമായി.

Related Articles

Back to top button
error: Content is protected !!