ChuttuvattomThodupuzha

കോടിക്കുളം കൃഷിഭവനില്‍ തെങ്ങിന്‍ തൈകള്‍ ലഭിക്കും

തൊടുപുഴ : കൃഷി വകുപ്പിന്റെ ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നും എത്തിയിട്ടുള്ള ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ കോടിക്കുളം കൃഷിഭവനില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അപേക്ഷയോടൊപ്പം തന്നാണ്ട് കരമടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.100 രൂപ വിലയുള്ള തൈ ഒന്നിന് 50 രൂപ കൃഷിഭവനില്‍ അടച്ചാല്‍ മതിയാകും.

Related Articles

Back to top button
error: Content is protected !!