MuttomThodupuzha

കോളേജ് യൂണിയൻ ഉദ്ഘാടനം നിർവ്വഹിച്ച്കാൻ്റീൻ നടത്തിപ്പുകാർ

 

മുട്ടം: മുട്ടം പോളിടെക്നിക് കോളേജ് യൂണിയൻ ഉദ്ഘാടനം നിർവ്വഹിച്ച് കാൻ്റീൻ നടത്തിപ്പുകാർ.മുട്ടം തോട്ടുംകര സ്വദേശികളായ തുമരശ്ശേരിയിൽ ഈസ – റജീന ദമ്പതികളാണ്  കോളേജ് യൂണിയൻ ഉദ്ഘാടനം സംയുക്തമായി നിർവ്വഹിച്ചത്. സാധാരണ ജനപ്രതിനിധികളൊ കലാ-കായിക രംഖത്തെ പ്രമുഖരൊ ആണ് യൂണിയൻ ഉദ്ഘാടനം ചെയ്യാറുള്ളത്.ഇതിൽ നിന്നും വ്യത്യസ്ഥമായാണ് ഇന്ന്നടന്ന ഉദ്ഘാടനം. കാൻറീൻ നടത്തി കുറഞ്ഞ കാലം കൊണ്ട് തന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രിയങ്കരരായി മാറിയതാണ് പ്രമുഖരെ വേണ്ടെന്നു വയ്ക്കുവാനും ഉദ്ഘാടനത്തിന് ഇവർ മതിയെന്നതീരുമാനമെടുക്കാൻ കാരണമെന്ന് യൂണിയൻ ചെയർമാൻ റഫീഖ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!