Thodupuzha

സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി രണ്ടായി വിഭജിച്ചു

തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി രണ്ടായി വിഭജിച്ചു. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് എന്ന പേരിലായിരിക്കും പുതിയ കമ്മിറ്റി.തൊടുപുഴ നഗരസഭയിലെ 11 വാര്‍ഡുകളിലെ രണ്ട് ലോക്കല്‍ കമ്മിറ്റികളും, മണക്കാട്, പുറപ്പുഴ, മുട്ടം, കരിങ്കുന്നം പഞ്ചായത്തിലെ എട്ട് കമ്മിറ്റികളും ഉള്‍പ്പെട്ടതാണ് തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റി. വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ സെക്രട്ടറിയായി ടി.ആര്‍. സോമനെ തീരുമാനിച്ചു. തൊടുപുഴ നഗരസഭയുടെ 24 വാര്‍ഡുകളിലെ നാല് ലോക്കല്‍ കമ്മിറ്റികളും, കുമാരമംഗലം, ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിലെ ആറ് ലോക്കല്‍ കമ്മറ്റികളും ഉള്‍പ്പെട്ടതാണ് തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി. മുഹമ്മദ് ഫൈസലാണ് തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ സെക്രട്ടറി. നേരത്തെ മൂലമറ്റം കമ്മറ്റിയുടെ ഭാഗമായിരുന്ന മുട്ടം, ആലക്കോട് പഞ്ചായത്തുകള്‍ ഇനി തൊടുപുഴ വെസ്റ്റ്, ഈസ്റ്റ് ഏരിയാ കമ്മിറ്റികളുടെ ഭാഗമാകും. പാര്‍ട്ടി മെമ്ബര്‍മാരിലും ലോക്കല്‍ കമ്മിറ്റിയിലും വര്‍ദ്ധന വന്നതോടെയാണ് ഏരിയാ കമ്മിറ്റി വിഭജിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!