Thodupuzha

സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ വര്‍ഗ്ഗീയവാദികള്‍ക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ച് പ്രചരണ ജാഥ നടത്തി

തൊടുപുഴ: സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ വര്‍ഗ്ഗീയവാദികള്‍ക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് സി.ഐ.ടി. യു, കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നീ സംഘടനയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രചരണ ജാഥ നടത്തി. മുനിസിപ്പല്‍ ബസ്റ്റാന്റിനു സമീപം ചേര്‍ന്ന യോഗത്തില്‍ സി.ഐ. ടി. യു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ഏരിയാസെക്രട്ടറി സി.എസ്.ഷാജി അ്ധ്യക്ഷത വഹിച്ചു. കെ.എ. ജബ്ബാര്‍ സ്വാഗതം പറഞ്ഞു. പി.എം.നാരായണന്‍ പ്രസംഗിച്ചു. പി.വി ഷിബു സില്‍ ജോ , ഇ എ റഹിം, ഇമ്മാനുവേല്‍ , പി.എം സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!