Local LiveVelliyamattom

പ്രകൃതി ക്ഷോഭത്തിന് നഷ്ടപരിഹാരം

തൊടുപുഴ : വെള്ളിയാമറ്റം പഞ്ചായത്തില്‍ ഉണ്ടായ കനത്ത മഴയില്‍ വെള്ളം കയറിയും ഉരുള്‍പൊട്ടല്‍ ഉണ്ടായും കൃഷിനാശം സംഭവിച്ചിട്ടുള്ള കര്‍ഷകര്‍ പ്രകൃതി ക്ഷോഭത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അക്ഷയ/ ജനസേവ കേന്ദ്രങ്ങള്‍ വഴി എയിംസ് പോര്‍ട്ടല്‍ വഴി കൃഷിഭവനിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

2024-25 ല്‍ കരമടച്ച രസീത്/ കൈവശ രേഖ/ വനാവകാശ രേഖ, അപേക്ഷകന്‍ കൃഷിനാശം സംഭവിച്ച സ്ഥലത്ത് നിന്ന് എടുത്ത ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ആദ്യമായി എയിംസില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ കൂടി കരുതണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10. കൃഷിഭവനില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു എങ്കിലും കര്‍ഷകര്‍ വ്യക്തിപരമായി ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.

Related Articles

Back to top button
error: Content is protected !!