ChuttuvattomThodupuzha

സി.ജി.യുടെ നേതൃത്വത്തിൽ കോംപീറ്റൻസി അവേർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു

തൊടുപുഴ: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ- (സിജി) യുടെ നേതൃത്വത്തിൽ കോംപീറ്റൻസി അവേർനെസ്സ് പ്രോഗ്രാം (സിഎപി) തൊടുപുഴ അൽ അസർ സ്കൂളിൽ നടന്നു. സി.ജി.യുടെ ഇരുപത്തിയെട്ടാം വാർഷികത്തോടനുബന്ധിച്ചു കേരളത്തിലെ 28 വിദ്യാലയങ്ങളിൽ കോംപീറ്റൻസി അവൈർനസ്പ്രോഗ്രാം (സിഎപി 2023) ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. സി.ജി ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും തൊടുപുഴ യൂണിറ്റ് കമ്മിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം നിർവ്വഹിച്ചു.സുഹൈബ്, മഞ്ജു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.പരിപാടിയിൽ സിജി ജില്ലാ പ്രസിഡന്റ് അബ്ദുൽ സമദ്,സുനീർ ഇബ്രാഹിം ഹുസൈൻ,സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് കാസിം എന്നിവർ പങ്കെടുത്തു.

ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ മത്സര പരീക്ഷകളെ കുറിച്ചു വിദ്യാർത്ഥികളെ ബോധവാന്മാരാക്കുകയും ആശങ്കകളില്ലാതെ മത്സര പരീക്ഷകളെ അഭിമുഖീകരിക്കാൻ സജ്ജമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മത്സര പരീക്ഷകളിലൂടെ അനവധി അവസരങ്ങളാണ് കേരളത്തിനകത്തും പുറത്തും വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. എന്നാൽ വിവിധ മത്സരപരീക്ഷകളെ കുറിച്ചു ധാരണ ഇല്ലാത്തതിനാലും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശരിയായ ഗൈഡൻസ് ലഭിക്കാത്തതിനാലും നിരവധി അവസരങ്ങൾ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്നത്. മികച്ച നിലവാരം പുലർത്തിയിട്ടും ഉചിതമായ മാർഗ്ഗദർശനത്തിന്റെ അപര്യാപ്തത മൂലം വിദ്യാർത്ഥികൾ നേരിടുന്ന ഈ പ്രതിസന്ധി പരിഹരിച്ച്, ഹൈസ്കൂൾ പ്രായത്തിൽ തന്നെ മത്സരക്ഷമത വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സിജി പരിപാടി സംഘടിപ്പിച്ചത്.

 

 

Related Articles

Back to top button
error: Content is protected !!