ChuttuvattomMoolammattam

വൈദ്യുതി ചാര്‍ജ്ജ്‌ വന്‍തുക ഈടാക്കുന്നതായി പരാതി

മൂലമറ്റം: വൈദ്യുതി ചാര്‍ജ്ജ്‌ വന്‍തുക ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്  നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാനൂറും അഞ്ഞൂറും രൂപ വൈദ്യുത ചാര്‍ജ് അടച്ചു കൊണ്ടിരുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ആയിരവും രണ്ടായിരവും മൂവായിരവുമാണു് ബില്ല് വരുന്നത്. സെക്ഷന്‍ ഓഫീസില്‍ ചോദിച്ചാല്‍ വ്യക്തമായ മറുപടി ലഭിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തല്‍ക്കാലം പണമടക്കുക, അടുത്ത ബില്ലില്‍ കുറവ് വരുമെന്നാണു് പറയുന്നത്. രണ്ട് മാസം കൂടുമ്പേള്‍ റീഡിംഗ് എടുത്തു കൊണ്ടിരുന്ന ഇവിടെ ഇപ്പോള്‍ 3 മാസം കൂടുമ്പോഴാണ് റീഡിംഗ് എടുക്കുന്നത്. മൂന്ന് മാസം കൂടുമ്പോള്‍ റീഡിംഗ് എടുക്കുന്നതു കൊണ്ട് അതനുസരിച്ച് താരിഫ് ചെയ്ഞ്ചാകും. അതുകൊണ്ട് തന്നെ അടുത്ത ബില്ലില്‍ പുതിയ താരിഫ് അനുസരിച്ചാവും ബില്ല് വരുക. ബില്ല് കൂടുന്നതനുസരിച്ച് സര്‍ചാര്‍ജും കൂടും.

Related Articles

Back to top button
error: Content is protected !!