Kudayathoor

അനധികൃതമായി തടി കടത്തുന്ന ലോറികള്‍ കേബിളുകള്‍ നശിപ്പിച്ചതായി പരാതി

കുടയത്തൂര്‍: രാത്രിയില്‍ അനധികൃതമായി തടി കടത്തുന്ന ലോറികള്‍ വൈദ്യുതി ലൈനുകളും കെ ഫോണിന്റേത്‌ അടക്കമുള്ള കേബിളുകളും നശിപ്പിച്ചതായി പരാതി. കുടയത്തൂര്‍ പഴയ റോഡിലെ കൃഷിഭവന്‌ സമീപമാണു സംഭവം.ഇവിടെ തേക്കിന്‍ തടി അടക്കമുള്ള ഉരുളന്‍ തടികള്‍ അനധികൃതമായി കൊണ്ടിടുകയും അര്‍ധരാത്രിക്കുശേഷം പല സ്‌ഥലങ്ങളിലേക്കും കടത്തുകയുമാണ്‌ പതിവെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു. അമിത ലോഡ്‌ കയറ്റി നികുതി വെട്ടിക്കുന്നതിനും പോലീസ്‌, ഫോറസ്‌റ്റ്‌ പരിശോധനയില്‍ നിന്ന്‌ ഒഴിവാകുന്നതിനുമാണ്‌ ഇങ്ങനെ ചെയ്യുന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഇവിടെ മുതല്‍ കുടയത്തൂര്‍ പള്ളിക്കു സമീപം വരെ അര കിലോമീറ്ററോളം ദൂരത്തിലാണ്‌ കേബിളുകള്‍ തകര്‍ത്തിരിക്കുന്നത്‌. ബി.എസ്‌.എന്‍.എല്‍ കേബിളുകളും സ്വകാര്യ ടി.വി നെറ്റ്‌വര്‍ക്കിന്റെ കേബിളുകളും പൊട്ടിവീണിട്ടുണ്ട്‌. ലോറിയില്‍ അമിത ഉയരത്തില്‍ കയറ്റിവച്ച തടിയില്‍ ഉടക്കിയാണ്‌ കേബിളുകള്‍ പൊട്ടിവീണത്‌. രാവിലെ നടക്കാനിറങ്ങിയ ആളുകള്‍, വൈദ്യുതി ലൈന്‍ പൊട്ടി വഴിയില്‍ കിടക്കുന്നതായി കെ.എസ്‌.ഇ.ബിയില്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ വൈദ്യുതി ഓഫ്‌ ചെയ്‌തതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!