Muthalakodam

എട്ടു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

മുതലക്കോടം : വീടിന്റെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ
മുതലക്കോടം പഴുക്കാകുളം റൂട്ടില്‍ ബൈക്കില്‍ എത്തിയ ആളാണ് കുട്ടിയെ കടന്നുപിടിച്ചത്. കുട്ടി ഇയാളുടെ കൈയില്‍ കടിച്ചതോടെ ഇയാള്‍ പിടിവിട്ടു. ഇതോടെ കുട്ടി രക്ഷപ്പെട്ട് വീട്ടിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ എത്തിയ ആള്‍ കടന്നുകളയുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!