ChuttuvattomThodupuzha

കാഞ്ഞാര്‍ മഹാദേവ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപം മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി

കാഞ്ഞാര്‍ : മഹാദേവ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് പിന്‍വശത്തുള്ള കുളിക്കടവിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. ക്ഷേത്രത്തിന് പിന്‍വശത്തുള്ള പഴയ വെട്ടുകല്ല് കുഴിയിലാണ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. പുകയും രൂക്ഷമായ ഗന്ധവും കാരണം സമീപത്തെ വീടുകളിലുള്ളവര്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്.രാത്രിയായാല്‍ വിജനമായ ക്ഷേത്ര പരിസരത്ത് ചാക്ക് കെട്ടുകളിലാക്കിയാണ് ചിലര്‍ മാലിന്യം തള്ളുന്നത്. കുളിക്കടവിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ വക സ്ഥലത്തെ കുഴിയില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കൂട്ടിയിട്ട് കത്തിക്കുന്നത്. മുടി കത്തുന്ന ഗന്ധം ദൂരെ പ്രദേശത്ത് വരെ എത്തുമെന്നും ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് രൂക്ഷ ഗന്ധവും പുകയും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. രാത്രിയില്‍ തീയിടുന്ന മാലിന്യം പുലര്‍ച്ചയായാലും കത്തി തീരാറില്ല. പുലര്‍ച്ചെ കുളിക്കടവില്‍ എത്തുന്നവര്‍ രൂക്ഷമായ ഗന്ധം സഹിച്ചാണ് കുളിക്കടവില്‍ നിന്ന് മടങ്ങുന്നത്. ക്ഷേത്രത്തിനും കുളിക്കടവിനും സമീപം മാലിന്യം കത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!