ChuttuvattomThodupuzha

കുന്നം- പടിഞ്ഞാറേ കോടിക്കുളം റോഡിലേക്ക് മണ്ണും ചെളിയും ഒഴുകി വരുന്നതായി പരാതി

തൊടുപുഴ : കാരുപ്പാറക്ക് സമീപം കുന്നം- പടിഞ്ഞാറേ കോടിക്കുളം പിഡബ്ലുഡി മെയിൻ റോഡിൽ മണ്ണും ചെളിയും ഒഴുകി വരുന്നതായി പരാതി. ഇന്നലെ പെയ്ത കനത്ത മഴയിൽ വലിയ തോതിൽ മണ്ണും ചെളിയും ഒഴുകി വന്ന് മെയിൻ റോഡിൽ അടിഞ്ഞു കൂടി വൻ അപകാവസ്ഥ സൃഷ്ടിച്ചു. തുടർന്നു നഗരസഭ ജീവനക്കാർ സ്ഥലത്തെത്തി അടിഞ്ഞു കൂടിയ മണ്ണും ചെളിയും തത്കാലികമായി നീക്കം ചെയ്തു.വാഹനയാത്രക്കാരും കാൽനടയാത്രക്കാരും സ്ഥിരമായി ഉപയോ​ഗിക്കുന്ന വഴികൂടിയാണിത്. മുമ്പും പല അപകടങ്ങൾ ഈ റോഡിൽ ഉണ്ടായിട്ടുണ്ട്.റവന്യു രേഖകളിൽ പിഡബ്ലു മെയിൻ റോഡ് മുനിസിപിപ്പാലിറ്റി റോഡായിട്ടാണ് പ്രദേശവാസികൾ പറയുന്നത്.റോഡിലേക്കെത്തുന്ന മഴവെളളം പിഡബ്ലുഡി റോഡിന്റെ ഓടയിലേക്ക് ശാസ്ത്രീയമായി തിരിച്ചുവിട്ടാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയൊളളു എന്ന് നാട്ടുകർ പറഞ്ഞു.ഈ വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭ ചെയർമാനും ജില്ലാ ഭരണകൂടത്തിനും നിവേദനം നൽകി.

Related Articles

Back to top button
error: Content is protected !!