Local LiveMuttom

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാര്‍ വിലങ്ങനെയിട്ടതായി പരാതി

മുട്ടം : കെഎസ്ആര്‍ടിസി ബസിന്റെ യാത്ര മുടക്കി കാര്‍ വിലങ്ങനെയിട്ടതോടെ മുട്ടം ടൗണില്‍ ഗതാഗതക്കുരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 1 .15 ഓടെ മുട്ടം ടൗണിലാണ് കട്ടപ്പനയില്‍ നിന്ന് തൊടുപുഴയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ യാത്ര മുടക്കി കാര്‍ വിലങ്ങനെയിട്ടത്. കാര്‍ ഡ്രൈവര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരേ വാക്കേറ്റം നടത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിന് പിന്നിലായി വന്ന ബസിലെ ഡ്രൈവര്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഭയപ്പെട്ടു എന്ന് പറഞ്ഞാണ് കാര്‍ ഡ്രൈവര്‍ വാക്കേറ്റം നടത്തിയതെന്ന് പറയുന്നു. കാര്‍ ബസിനെ വിലങ്ങിയതിനെത്തുടര്‍ന്ന് മുട്ടം ടൗണില്‍ ഗതാഗതക്കുരുക്കുണ്ടായി.

 

Related Articles

Back to top button
error: Content is protected !!