ChuttuvattomThodupuzha

ശ്രീകൃഷ്ണജയന്ത്രിയുടെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചതായി പരാതി

തൊടുപുഴ: ശ്രീകൃഷ്ണജയന്ത്രിയുടെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചതായി പരാതി. ശ്രീകൃഷ്ണജയന്തി ആഘോഷം നടന്ന അന്ന് രാത്രിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. തൊടുപുഴ പഴയപാലത്തില്‍ നഗരസഭ പാര്‍ക്കിന്റെ ഭാഗത്ത് കെട്ടിയിരുന്ന കൊടികളാണ് നശിപ്പിച്ചത്. കൊടികള്‍ കെട്ടിയ പൈപ്പ് ഒടിച്ച് താഴേക്കിട്ട നിലയിലായിരുന്നു. പഴയപാലത്തിലും നടപ്പാലത്തിലുമായി കൊടികള്‍ കെട്ടിയിരുന്നു. ഇതില്‍ ചില കൊടികള്‍ പുഴയിലേക്ക് വീണ് നഷ്ടപ്പെട്ടിട്ടുമുണ്ട്. യുവമോര്‍ച്ച മണ്ഡലം വൈ. പ്രസി. ബി. വിശാഖ് സംഭവത്തില്‍ പോലീസ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് വേണ്ട ഗൗരവത്തില്‍ വിഷയം എടുക്കുന്നില്ലെന്ന പരാതിയുമുണ്ട്.

Related Articles

Back to top button
error: Content is protected !!