ChuttuvattomThodupuzha

അറവ് മാലിന്യം കിണറിൽ തള്ളിയതായി പരാതി

തൊടുപുഴ: വീട്ടുവളപ്പിലെ കിണറിൽ അറവ് മാലിന്യം തള്ളിയതായി പരാതി. കുമാരമംഗലം ത്രിവേണി ജംഗ്ഷനിൽ മേച്ചേരിൽ ചന്ദ്രിക കുഞ്ഞമ്മയുടെ വീടിന് മുന്നിലെ കിണറിലാണ് സാമൂഹ്യവിരുദ്ധർ കോഴിയുടെ അറവ് മാലിന്യം തള്ളിയത്. ഞായറാഴ്ച്ച
രാവിലെ വെള്ളം കോരാനെത്തിയപ്പോഴാണ് കിണറിനുള്ളിൽ പ്ലാസ്റ്റിക് കൂടിനുള്ളിൽ കെട്ടിയ നിലയിൽ മാലിന്യം കണ്ടത്. ഇതേ വീട്ടിലെ ഒരു ഭാഗത്ത് താമസിക്കുന്ന വാടകക്കാരും അയൽവാസികളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. ആരാണ് മാലിന്യം തള്ളിയതെന്ന് അറിയില്ലെന്നും തൊടുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ചന്ദ്രിക പറഞ്ഞു.

Related Articles

Back to top button
error: Content is protected !!