Thodupuzha

ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് വേ​ന​പ്പാ​റ​യി​ൽ വാ​ങ്ങി​ന​ൽ​കി​യ സ്ഥ​ല​ത്ത് പൂ​ർ​ത്തീ​ക​രി​ച്ച 44 വീ​ടു​ക​ൾ അ​ട​ങ്ങു​ന്ന ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ മാസം എ​ട്ടി​ന്

തൊ​ടു​പു​ഴ: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​പ്ര​കാ​രം ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് വേ​ന​പ്പാ​റ​യി​ൽ വാ​ങ്ങി​ന​ൽ​കി​യ സ്ഥ​ല​ത്ത് പൂ​ർ​ത്തീ​ക​രി​ച്ച 44 വീ​ടു​ക​ൾ അ​ട​ങ്ങു​ന്ന ഭ​വ​ന​സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട്ടി​ന് രാ​വി​ലെ 10.30നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ​ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ൻ അ​ക്ക​ക്കാ​ട്ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വേ​ന​പ്പാ​റ​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് താ​ക്കോ​ൽ​ദാ​ന​വും നി​ർ​വ​ഹി​ക്കും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​എ​ൽ​എ​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ​അം​ഗ​ങ്ങ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​

നാ​ലു​വ​ർ​ഷം മു​ന്പ് മു​ൻ വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി​യാ​ണ് ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്. ലൈ​റ്റ്ഗേ​ജ് സ്റ്റീ​ൽ ഫ്രെ​യിം ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് സി​മ​ന്‍റും ഇ​ഷ്ടി​ക​യു​മി​ല്ലാ​തെ കേ​ര​ള​ത്തി​ൽ ആ​ദ്യം പൂ​ർ​ത്തീ​ക​രി​ച്ച ഭ​വ​ന സ​മു​ച്ച​യ​മാ​ണി​ത്. ര​ണ്ട് കി​ട​പ്പു​മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ബാ​ൽ​ക്ക​ണി​യും കു​ളി​മു​റി​യും ശു​ചി​മു​റി​യും അ​ട​ങ്ങു​ന്ന​താ​ണ് 420 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ഓ​രോ വീ​ടും. 44 വീ​ടു​ക​ളി​ൽ ര​ണ്ടെ​ണ്ണം അ​ങ്ക​ണ​വാ​ടി​ക്കും ആ​രോ​ഗ്യ​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​നു​മാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി 7.85 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

Related Articles

Back to top button
error: Content is protected !!