Thodupuzha

പുസ്തകാസ്വാദന  സദസ് നടത്തി

 

തൊടുപുഴ: മണക്കാട് ദേശസേവിനി വായനശാലയുടെ നേതൃത്വത്തില്‍ പുസ്തകാസ്വാദന സദസ് നടത്തി. തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി. ശശി മോഡറേറ്ററായി. എന്‍.വിജയന്‍, വി.എസ്. ബാലകൃഷ്ണപിള്ള, എന്‍. ബാലചന്ദ്രന്‍, ടി.കെ. ശശിധരന്‍, വായനാസഖ്യം കണ്‍വീനര്‍ ഡി. ഗോപാലകൃഷ്ണന്‍, വായനശാല സെക്രട്ടറി പി.ജി. മോഹനന്‍, എം.എന്‍. പൊന്നപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഡോ. ജോര്‍ജ് ഓണക്കൂറിന്റെ 2021 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ‘ഹൃദയരാഗങ്ങള്‍’ എന്ന ആത്മകഥ സി.സി. ബേബിച്ചനും ടി. പത്മനാഭന്റെ ‘മരയ’ എന്ന കഥാ സമാഹാരം ജി. രേഷ്മയും അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!