Thodupuzha

മെഗാ മെഡിക്കല്‍  ക്യാമ്പ് നടത്തി

കുമാരമംഗലം: എം.കെ.എന്‍.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജും സംയുക്തമായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറില്‍പരം രോഗികള്‍ പങ്കെടുത്തു. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, നേത്രരോഗം, അസ്ഥിരോഗം, ത്വക്ക് രോഗം, ശിശുരോഗം, ദന്ത ചികിത്സ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ ചികിത്സ വേണ്ടവര്‍ക്ക് അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജില്‍ സൗജന്യനിരക്കില്‍ നല്‍കുന്നതാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!