Thodupuzha

ലോട്ടറി ഏജന്റുമാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി 

 

തൊടുപുഴ : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ 2000 നു മുകളില്‍ ടിക്കറ്റെടുക്കുന്ന എല്ലാ ഏജന്റുമാര്‍ക്കുമായുള്ള ബോധവല്‍ക്കരണ ക്ലാസ് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു നടത്തി.അനധികൃത സെറ്റ് വില്‍പ്പന,ഒറ്റയക്ക ഇരട്ടയക്ക എഴുത്തു ലോട്ടറി,ടിക്കറ്റുകളിലെ നമ്പറുകള്‍ തിരുത്തിയുള്ള പണം തട്ടിപ്പ്,സമൂഹ മാധ്യമങ്ങളിലൂടെയുള്ള ടിക്കറ്റ് വില്‍പ്പന എന്നിവ സംസ്ഥാനത്തൊട്ടാകെയും,ജില്ലയിലും വ്യാപകമായതിനെ തുടര്‍ന്നാണ് വകുപ്പ് ഇത്തരത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതിന് തീരുമാനിച്ചത്.യോഗത്തില്‍ ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ ചുമതല വഹിക്കുന്ന ശ്രീ.ക്രിസ്റ്റി മൈക്കിള്‍ അദ്ധ്യക്ഷനായി, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ശ്രീമതി. ബിന്ദുമോള്‍ സി.കെ സ്വാഗതം ആശംസിച്ചു.ഇന്റേണല്‍ വിജിലന്‍സ് & ഇന്‍സ്പെക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ.ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു ക്ലാസുകള്‍ നയിച്ചു.സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ശ്രീ.സുബൈര്‍ ടി ബി മുഖ്യാതിഥിയായി.ക്ലാസിനു ശേഷം വിശദമായ ചര്‍ച്ച നടന്നു.ചര്‍ച്ചകള്‍ ക്രോഡീകരിച്ചു സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നതാണെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ജൂനിയര്‍ സൂപ്രണ്ട് ശ്രീ.സിജു പി എസ് യോഗത്തിന് നന്ദി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!